ആലുവ: അഗസ്റ്റീനിയൻ സന്യാസ സഭയുടെ ഭാരത പ്രവേശനത്തിന്റെ 450-ാം വാർഷിക ആഘോഷങ്ങൾ സമാപിച്ചു. ജൂബിലിയാഘോഷത്തിന്റെ ഭാഗമായി വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പലിന്റെ നേതൃത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ജൂബിലി സമാപന സമ്മേളനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചൂർണിക്കര സെന്റ് അഗസ്റ്റിൻസ് സ്റ്റഡി ഹൗസിൽ നടന്ന ചടങ്ങിൽ പ്രയോർ ജനറാൾ റവ. ഡോ. അലക്സാണ്ട്രോ മോറാൽ അധ്യക്ഷത വഹിച്ചു.