മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസ്
1374143
Tuesday, November 28, 2023 2:53 AM IST
മൂവാറ്റുപുഴ: നഗരസഭ സ്റ്റേഡിയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി. കിഴക്കൻ മേഖലയിലെ കായിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന പദ്ധതി തടസപ്പെടുത്തുന്നവർ ഇതിൽനിന്ന് പിന്മാറണമെന്നും മണ്ഡലം പ്രസിഡന്റ് സാബിത്ത് കുരുട്ടുക്കാവിൽ പറഞ്ഞു.
കിഫ്ബിയിൽ നിന്നുമനുവദിച്ച 43 കോടി മുടക്കി മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയം നവീകരിക്കുന്പോൾ രണ്ടു നിലയിലെ കാർ പാർക്കിംഗ്, ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ബാസ്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ട്, ബാഡ്മിന്റൻ കൂടാതെ ഫുട്ബോളും, ക്രിക്കറ്റും കളിക്കാനുള്ള സൗകര്യങ്ങളും നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങളെടുത്താൽ എതിർക്കുമെന്നും സാബിത്ത് പറഞ്ഞു,