കങ്ങരപ്പടിയിൽ മണ്ണിടിച്ചിൽ; വീട് അപകടാവസ്ഥയിൽ
1339925
Monday, October 2, 2023 1:50 AM IST
കളമശേരി: കളമശേരി നഗരസഭ 10-ാം വാർഡിൽ ഇന്നലത്തെ മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണ് വീട് അപകടാവസ്ഥയിൽ.
മിനിടൗൺ ഹാൾ വാർഡിൽ കങ്ങരപ്പടി തെക്കേക്കൂട്ട് വീട്ടിൽ ലൈല ബഞ്ചമിൻ എന്ന വയോധിക തനിച്ച് താമസിക്കുന്ന വീടിന്റെ അടുക്കള വശത്തെ മതിലാണ് ഇടിഞ്ഞത്. കരിങ്കല്ല് ഉപയോഗിച്ച് അടിത്തറ കെട്ടിയ വീടിന്റെ അടുക്കള ഭാഗത്തുള്ള മണ്ണ് തള്ളിപ്പോയതാണ് വീട് അപകടനിലയിലായത്.
വീട്ടുകാരിയെ അടുത്ത വീട്ടിൽ മാറ്റിപ്പാർപ്പിച്ചു. വീട് ഇപ്പോഴും അപകടാവസ്ഥയിലാണ്. വീടിന്റെ അടിയിൽ താഴ്ന്ന ഭാഗത്തായി ഓട് മേഞ്ഞ വീടുകളുണ്ട്. തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ സ്ഥല പരിശോധന നടത്തിയതായി വാർഡ് കൗൺസിലർ കെ.എച്ച്. സുബൈർ പറഞ്ഞു.