‘തിരികെ സ്കൂളിലേക്ക് ’കാന്പയിൻ തുടങ്ങി
1339923
Monday, October 2, 2023 1:37 AM IST
ആരക്കുഴ: പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് നടത്തുന്ന ‘തിരികെ സ്കൂളിലേക്ക്’ കാന്പയിന് തുടക്കമായി. ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ദീപ്തി സണ്ണി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സണ്‍ അന്പിളി വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രസിഡന്റ് സാബു പൊതൂർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ദിവ്യ ബാലകൃഷ്ണൻ, സന്ധ്യ അനിൽ, സിഡിഎസ് അംഗങ്ങൾ, വിവിധ ക്ലാസുകൾ നയിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാർ, വിവിധ വാർഡുകളിൽ നിന്നായി എത്തിച്ചേർന്ന അയൽക്കൂട്ട അംഗങ്ങൾ, ബാലസഭ അംഗങ്ങൾ, സ്വാന്തനം വോളൻഡിയേഴ്സ്, വയോജന അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പദ്ധതിയിൽ സംസ്ഥാനത്തെ 46 ലക്ഷം വരുന്ന കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ പങ്കെടുക്കും.
ജില്ലയിലെ 29000 വരുന്ന അയൽക്കൂട്ട അംഗങ്ങളാണ് പഠന പ്രക്രിയയുടെ ഭാഗമാകുന്നത്. ഡിസംബർ 10 വരെയുള്ള ഒഴിവു ദിവസങ്ങളിലാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്.
വാഴക്കുളം: ആവോലി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ‘തിരികെ സ്കൂളില്ക്ക് ’പ്രവേശനോത്സവം പരിപാടി നടത്തിയത്. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് ഉദ്ഘാടനം ചെയ്തു.