ഐഎസ്എല്‍: ഇളവുകളുമായി ഇന്ന് മെട്രോ സര്‍വീസ് രാത്രി 11.30 വരെ
1339623
Sunday, October 1, 2023 5:36 AM IST
കൊച്ചി: ഐഎസ്എല്‍ ഫുട്ബോള്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഇന്ന് ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും.
ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കും രാത്രി 11.30നാണ് അവസാന സര്‍വീസ്. രാത്രി 10ന് ശേഷം ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. മെട്രോയിൽ മത്സരം കാണാനെത്തുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നേരത്തെ വാങ്ങാം.