മാറാടിയിൽ മാലിന്യം തള്ളിയ പ്രതി പിടിയിൽ
1339609
Sunday, October 1, 2023 5:35 AM IST
മൂവാറ്റുപുഴ: മാറാടിയിൽ റോഡിലും സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലും മാലിന്യം തള്ളിയ കേസിൽ പ്രതി പിടിയിൽ.
ഓലിയപ്പുറം കരിന്പന തട്ടാപ്പറന്പിൽ ബൈജു മാത്യു (51) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മീങ്കുന്നം നാവോലിമറ്റം റോഡിൽ പുതക്കുന്നം ഭാഗത്താണ് ആറ് ലോഡ് മാലിന്യം തള്ളിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.