വിപിഎസ് ലേക്ഷോറില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് തുറന്നു
1337156
Thursday, September 21, 2023 5:46 AM IST
കൊച്ചി: വിപിഎസ് ലേക്ഷോറില്‍ പുതിയ അത്യാധുനിക ഹീമോ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പ്രധാന കെട്ടിടത്തിന്റെ നാലാം നിലയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റ് മാനേജിംഗ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. എബി ഏബ്രഹാം, ബോര്‍ഡ് അഡ്വൈസര്‍ വേണുഗോപാല്‍ സി. ഗോവിന്ദ്, ഡോ. ജോര്‍ജി കെ. നൈനാന്, ഡോ. ജിതിന് എസ്. കുമാര്‍, ഡോ. കാര്‍ത്തിക് ഗണേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.