ഷാ​ല​റ്റ് ഷി​ബു​വി​നെ യൂ​ത്ത് ഫ്ര​ണ്ട്-എം ആ​ദ​രി​ച്ചു
Tuesday, March 21, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ : ഇ​ൻ​ഡോ​റി​ൽ ന​ട​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ 600 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ മൂ​വാ​റ്റു​പു​ഴ കാ​വ​ക്കാ​ട് സ്വ​ദേ​ശി​നി ഷാ​ല​റ്റ് ഷി​ബു​വി​നെ യൂ​ത്ത് ഫ്ര​ണ്ട്-എം ​മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു.
യൂ​ത്ത് ഫ്ര​ണ്ട്-എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ജെ​സ​ൽ വ​ർ​ഗീ​സ് ഷാ​ല​റ്റി​നു സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട്-എം ​മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ കൊ​ട്ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജേ​ക്ക​ബ്, ബാ​ബു മ​ന​യ്ക്ക​പ്പ​റ​ന്പ​ൻ, സി​ജോ ജോ​ണ്‍, തോ​മ​സ് പി​ണ​ക്കാ​ട്ട്, ബേ​ബി കാ​ക്ക​നാ​ട്ട്, പി.​എം. ജോ​ണ്‍, മൈ​ക്കി​ൾ കു​റ​വ​ക്കാ​ട്ടു, ജി​ൽ​സ​ണ്‍ മാ​ത്യു, ജോ​മോ​ൻ ജേ​ക്ക​ബ്, ജോ​മോ​ൻ പാ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.