ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി
1264735
Saturday, February 4, 2023 12:46 AM IST
കൂത്താട്ടുകുളം: ഗൃഹനാഥനെ വീടിന്റെ കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്പമല പുത്തൻപുരയിൽ ഐസക് ഫിലിപ്പ് (ഷിബു ഐസക്, 50) നെയാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. കാർപ്പോർച്ചിനു സമീപമുള്ള ജനൽ കന്പിക്കിടയിൽ ഒരു കൈ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിലും പരിസരങ്ങളിലും രക്തം കണ്ടെത്തിയിരുന്നു. സമീപവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പുത്തൻകുരിശ് ഡിവൈഎസ്പി ടി.പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. സംഭവ ദിവസം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽക്കും. ഷിബു കൂത്താട്ടുകുളത്തെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സുജ. മകൾ: ശീതൾ (നഴ്സിംഗ് വിദ്യാർഥി ബംഗളൂരു).