വൈഎംസിഎ സ്ഥാപകന്റെ ജന്മദിനാഘോഷം 10ന്
1228456
Saturday, October 8, 2022 12:15 AM IST
കാക്കനാട്: വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്ല്യംസിന്റെ 201ാ മത് ജന്മദിനാഘോഷം എറണാകുളം വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തൃക്കാക്കര ചൈതന്യ സ്പെഷൽ സ്കൂൾ കുട്ടികളോടൊപ്പം വൈകുന്നേരം ആറിന് ആഘോഷിക്കുമെന്ന് വൈഎംസിഏ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കുരുവിള മാത്യൂസ് അറിയിച്ചു.
വൈഎംസിഎ പ്രസിഡന്റ് അലക്സാണ്ടർ എം. ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേരുന്ന ജന്മദിന സമ്മേളനം കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പള്ളി ഉദ്ഘാടനം ചെയ്യും. മുൻ പ്രസിഡന്റ് ചെറിയാൻ വർക്കി ജന്മദിന സന്ദേശം നൽകും. വൈഎംസിഎ ഭാരവാഹികൾ നേതൃത്വം നൽകും.
കളമശേരി സഹ. ബാങ്കിൽ
വീണ്ടും യുഡിഎഫ് വിമതൻ
കളമശേരി: കളമശേരി സഹകരണ ബാങ്കിൽ പട്ടികജാതി പട്ടിക-വർഗ വിഭാഗത്തിനു സംവരണം ചെതിട്ടുള്ള ഡയറക്ടർ സ്ഥാനത്തേക്ക് യുഡിഎഫ് വിമതൻ വി. കരുണാകരനെ തെരഞ്ഞെടുത്തു. യുഡിഎഫ് നിർദ്ദേശിച്ച എം.ടി. ശിവനെ നാലിനെതിരെ ഏഴു വോട്ടുകൾ നേടിയാണ് വിമത പക്ഷത്തെ കരുണാകരൻ വിജയിച്ചത്. ഡയറക്ടർ ബോർഡ് യോഗത്തിൽ അസുഖമായതിനാൽ യുഡിഎഫിലെ ടി.കെ. കുട്ടി പങ്കെടുത്തില്ല. മുൻ ഡയറക്ടർ ഷാനവാസ് ലോൺ കുടിശിഖ വരുത്തിയതിനാൽ അയോഗ്യനായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാങ്ക് പ്രസിഡന്റ് അനില ജോജോ അധ്യക്ഷത വഹിച്ചു.