തൊ​ടു​പു​ഴ: ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ആ​ധു​നി​ക പാ​ച​ക​പ്പു​ര നി​ർ​മാ​ണ​ത്തി​നും ക​ന്പ്യൂ​ട്ട​ർ ലാ​ബി​നു​മാ​യി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 13 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യെ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

തൊ​ടു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​നി സാ​ബു, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി മാ​ർ​ട്ടി​ൻ, വാ​ർ​ഡ് മെം​ബ​ർ മോ​ളി ബൈ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​സ​ഫ്, മെം​ബ​ർ മാ​ർ​ട്ടി​ൻ, ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജ​ൻ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.