വെള്ളാരംകുന്ന് പള്ളിയിൽ തിരുനാൾ
1549315
Saturday, May 10, 2025 12:15 AM IST
വെള്ളാരംകുന്ന്: സെന്റ് മേരീസ് പള്ളിയിൽ ഇടവകത്തിരുനാൾ തുടങ്ങി. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 4.30ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. സ്റ്റെഫിൻ ചൂരപ്പൊയ്കയിൽ, ആറിന് പ്രദക്ഷിണം പ്രസംഗം-ഫാ. തോമസ് കപ്പിയാങ്കൽ.
11ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം-റവ. ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ, ഉച്ചകഴിഞ്ഞ് നാലിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം-ഫാ. ജീവൻ കദളിക്കാട്ടിൽ, ആറിന് ടൗണ്‍ പ്രദക്ഷിണം, രാത്രി എട്ടിന് പാല സൂപ്പർ ബീറ്റ്സിന്റെ ഗാനമേള എന്നിവ നടക്കുമെന്ന് വികാരി ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ, അസി. വികാരി ഫാ. ആൽബിൻ പാറേക്കാട്ടിൽ എന്നിവർ അറിയിച്ചു.