കാർ മറിഞ്ഞ് വയോധിക മരിച്ചു
1515173
Monday, February 17, 2025 11:53 PM IST
കട്ടപ്പന: കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. ഇരട്ടയാര്‍ കാറ്റാടിക്കവല പ്ലാമൂട്ടില്‍ ഏബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി ഏബ്രഹാം (71) ആണ് മരിച്ചത്. മകന് ഷിന്റോ (45), ഷിന്റോയുടെ ഭാര്യ ജിന്‍സി (40), ഇവരുടെ മക്കളായ ക്ലമന്റ് (14), കെവിന് (12) എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11ഓടെ ഈട്ടിത്തോപ്പ് വിജയമാതാ പള്ളിക്കു സമീപമാണ് അപകടം.
ഈട്ടിത്തോപ്പിലെ പഴയ വീട്ടിലെത്തി തിരികെ കാറ്റാടിക്കവലയ്ക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് 100 മീറ്ററിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മേരി സംഭവസ്ഥലത്ത് മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ക്ലമന്റിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിന്റോയും ഭാര്യയും ഇളയ മകനും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മേരിക്കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് 9.30ന് കട്ടപ്പന സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.