ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത കണ്വന്ഷന് നാളെ
1515178
Monday, February 17, 2025 11:53 PM IST
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ദീപിക ഫ്രണ്ട്സ് ക്ലബ് ദശാബ്ദിയുടെയും ഭാഗമായി രൂപതാതല കണ്വന്ഷന് നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അരുണാപുരം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്വന്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഡിഎഫ്സി രൂപത പ്രസിഡന്റ് ജയ്സണ്‍ ജോസഫ് കുഴികോടിയില്‍ അധ്യക്ഷത വഹിക്കും.
രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം ആമുഖ പ്രഭാഷണം നടത്തും.
ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായില്‍, രൂപത സെക്രട്ടറി ബിജു കദളിയില്‍, വനിതാ വിഭാഗം പ്രസിഡന്റ് ജാന്‍സി ജോസഫ് തോട്ടക്കര, സെക്രട്ടറി ആലീസ് തോമസ് പാറടിയില്‍, ജനറല്‍ കണ്‍വീനര്‍ വി.ടി. ജോസഫ് വെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
രൂപതയിലെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരെ സമ്മേളനത്തിൽ ആദരിക്കും. ദീപികയുടെ വളര്‍ച്ചയ്ക്കായി സേവനം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും പ്രത്യേക പാരിതോഷികം നല്‍കും.