റോഡിലെ വളവിൽ ടോറസ് ലോറി കുടുങ്ങി
1514847
Sunday, February 16, 2025 11:53 PM IST
കട്ടപ്പന: സിമന്റുമായി എത്തിയ ടോറസ് ലോറി പുളിയന്മല-കട്ടപ്പന റൂട്ടിലെ ഹിൽടോപ്പ് വളവിൽകുടുങ്ങി. ചെങ്കുത്തായ ഇറക്കമിറങ്ങുന്ന വേളയിൽ വാഹനത്തിന്റെ ബ്രേക്ക് സംവിധാനത്തിൽ ഉണ്ടായ തകരാർ മൂലമാണ് വാഹനം വളവിൽ കുടുങ്ങിയത്. ഇതോടെ ഡ്രൈവർ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കുകയായിരുന്നു.
എന്നാൽ റോഡിൽ കൊടുംവളവുകളിലെ വീതിക്കുറവ് ഇതുവഴിയെത്തിയ മറ്റു ചരക്ക് വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചു. നിരവധി തവണ ഇത്തരത്തിൽ ചരക്കു വാഹനങ്ങൾ ഇതേ വളവിൽ കുടുങ്ങിയിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് പ്രതിസന്ധിക്ക് കാരണം. മലയോര ഹൈവേ ആയി പാത ഉയർത്തുമെന്ന പ്രഖ്യാപനവും ഇതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.