കെഎസ്എസ് പരിശീലനം നടത്തി
1514829
Sunday, February 16, 2025 11:53 PM IST
തൊടുപുഴ: കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളും മറ്റ് സർക്കാർ ഏജൻസികളും കർഷകക്ഷേമത്തിനായി നടപ്പാക്കിയിട്ടുള്ള പദ്ധതികളെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കെഎസ്എസിന്റെ ഇടുക്കി, കോട്ടയം ജില്ലകളിലെ ഭാരവാഹികൾ പരിശീലനത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കൻതോട്ടം അധ്യക്ഷത വഹിച്ചു.
ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ്, വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് ആനി ജബരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ബി. ജയകുമാർ, ജില്ലാ പ്രസിഡന്റുമാരായ അജിത് വർമ, പി.എ. ജോണ്, സെക്രട്ടറിമാരായ മോൻസി ബേബി, ഫിലിപ്പ് ജോണ്, ട്രഷറർ അതുല്യ ബാബു എന്നിവർ പ്രസംഗിച്ചു.