ഝാൻസി റാണിയായി ദയ കസറി
1376352
Wednesday, December 6, 2023 11:58 PM IST
തൊടുപുഴ: ഝാൻസി റാണിയായി കലോത്സവ വേദിയിൽ ദയ അജിതിന് മോണോആക്ട് വേദിയിൽ ഗംഭീര അരങ്ങേറ്റം. ഹൈസ്കൂൾ വിഭാഗത്തിലാണ് മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിയായ ദയ ഒന്നാം സ്ഥാനം നേടിയത്. ദയയുടെ കന്നി പ്രകടമായിരുന്നു ഇന്നലെ കട്ടപ്പന സെന്റ് ജോർജ് സ്റ്റേഡിയത്തിലേത്. ആദ്യമായി വേദിയിലെത്തി അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു.
നാടകം, ഇംഗ്ലീഷ് സ്കിറ്റ്, പദ്യം ചൊല്ലൽ എന്നിവയിലും ഈ ഒൻപതാം ക്ലാസുകാരി മത്സരിക്കുന്നുണ്ട്. അഭിനയ പാരന്പര്യമില്ലാത്ത ദയ അധ്യാപകരുടെ നിർബന്ധ പ്രകാരമാണ് മോണോ ആക്ടിൽ പങ്കെടുത്തത്. കെപിഎസി ഷാജി തോമസാണ് ഗുരു. മുതലക്കോടം പള്ളിവീട്ടിൽ അജിത് - ഖദീജ ദന്പതികളുടെ മകളാണ്.