സെന്റ് തെരേസാസ് എല്‍പി സ്കൂള്‍ വാര്‍ഷികം
1533589
Sunday, March 16, 2025 7:11 AM IST
നെടുംകുന്നം: സെന്റ് തെരേസാസ് എല്‍പി സ്കൂള്‍ 105-ാമത് വാര്‍ഷികവും രക്ഷാകര്‍തൃ സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സര്‍ഗശേഷികളുടെ ആവിഷ്കാരമായ പൂമ്പാറ്റകള്‍ കുറിച്ചത് എന്ന ഡിജിറ്റല്‍ മാഗസിന് പ്രകാശനവും നടന്നു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജൂലി തെരേസ് സിഎംസി അധ്യക്ഷത വഹിച്ചു.
ഫാ. ജേക്കബ് കളിത്തിവീട്ടില് അനുഗ്രഹപ്രഭാഷണവും അവാര്‍ഡ് വിതരണവും നടത്തി. പഞ്ചായത്ത് അംഗം ബീന വര്‍ഗീസ് എന്‍ഡോവ്മെന്റ് വിതരണം ചെയ്തു.
തെരേസ്യന്‍ വൈബ് സിനിമ-സീരിയല്‍താരം സോളമന് ചങ്ങനാശേരി ഉദ്ഘാടനം ചെയ്തു. വി.ഡി. രാജന്, ജെസി പി. ജോണ്‍, അന്നമ്മ തോമസ്, സിനി ജോസ്, ജോഹാന്‍ സ്കറിയ സോജന് എന്നിവര്‍ പ്രസംഗിച്ചു.