ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി
1533584
Sunday, March 16, 2025 7:11 AM IST
വെള്ളൂർ: മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തി. ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിന്ധു ബിനോയ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കുമാരി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ഭാരവാഹികളായ സിന്ധു ഷാജി, സുമ തോമസ്, രാധാ കരുണാകരൻ, സജിത, ശ്രീലേഖ, സുരഭി ഷൈൻ, ജമീല ഷാജു, കൊച്ചുത്രേസ്യ തുടങ്ങിയവർ പ്രസംഗിച്ചു.