മദ്യത്തിൽ വിഷം ചേർത്ത് കുടിച്ച യുവാവ് അവശനിലയിൽ
1575164
Saturday, July 12, 2025 7:20 AM IST
തലയോലപ്പറമ്പ്: ബാറിൽ സുഹൃത്തുക്കളുമായി മദ്യപിക്കാൻ എത്തിയ യുവാവ് കൈയിൽ കരുതിയിരുന്ന വിഷം മദ്യത്തിൽ കലർത്തി കുടിച്ചു. അവശനിലയിലായിലായ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയോലപ്പറമ്പിലുള്ള ബാർ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. വെള്ളൂർകരിപ്പാടം സ്വദേശിയായ അജി(47)യാണ് കൂട്ടുകാരോടൊപ്പം മദ്യപിക്കുന്നതിനിടെ വിഷം കഴിച്ചത്.
സംഭവമറിഞ്ഞ് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അവശനിലയിലായ യുവാവിനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.