പാലാ ജനറല്‍ ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെ കായകൽപ് അവാര്‍ഡ്
1574955
Saturday, July 12, 2025 12:11 AM IST
പാലാ: 2025ലെ ആരോഗ്യ വകുപ്പിന്റെ സംസ്ഥാന കായകല്പ് അവാര്‍ഡില്‍ പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രി കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനവും കമന്റേഷന്‍ അവാര്‍ഡില്‍ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി.
2024ല്‍ കമന്റേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാലാ ജനറല്‍ ആശുപത്രി ഇപ്രാവശ്യം വളരെ ഉയര്‍ന്ന ഗ്രേഡോടെ കോട്ടയം ജില്ലയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ജനറല്‍ ആശുപത്രിയായി. അഭിമാനകരമായ നേട്ടമാണ് ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്മാന് കൂടിയായ നഗരസഭാധ്യക്ഷന്‍ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടി.പി.അഭിലാഷും പറഞ്ഞു. നിരവധിയായ ഘടകങ്ങള്‍ പരിശോധിച്ചാണ് അവാര്‍ഡിന് പരിഗണിച്ചത്.
ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെയും മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രതിബദ്ധതയോടെയുള്ള കൂട്ടായ പ്രയത്നത്തിന്റെ ഫലമാണിതെന്ന് അവര്‍ പറഞ്ഞു. വലിയ രോഗീസൗഹൃദ വികസന പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.