പാ​ലാ: ക​ട​പ്പാ​ട്ടൂ​ര്‍ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ദ​ര്‍​ശ​ന ദി​നാ​ഘോ​ഷം നാ​ളെ വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍, ധാ​രാ​നാ​മ​ജ​പം, മഹാ പ്ര​സാ​ദ​ഊ​ട്ട് എ​ന്നീ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്‌​മ​ശ്രീ പ​റ​മ്പൂ​രി​ല്ല​ത്ത് നീ​ല​ക​ണ്ഠ​ന്‍ നാ​ര​ായ​ണ​ന്‍ ഭ​ട്ട​തി​രി​പ്പാ​ടും മേ​ല്‍​ശാ​ന്തി മനോ​ജ് ന​മ്പൂ​തി​രി​യു​ം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

രാ​വി​ലെ 9.30 മു​ത​ല്‍ മ​ഹാ​പ്ര​സാ​ദഊ​ട്ട്, വി​ഗ്ര​ഹ​ദ​ര്‍​ശ​ന സ​മ​യ​മാ​യ 2.30ന് ​വി​ശേ​ഷാ​ല്‍ ദീ​പാ​രാ​ധ​ന, 2.45 മു​ത​ല്‍ തി​രു​വ​ര​ങ്ങി​ല്‍ സം​ഗീ​താ​ര്‍​ച്ച​ന, സോ​പാ​ന​സം​ഗീ​ത സ​മ​ന്വ​യം, 8.30ന് ​ഭ​ര​ത​നാ​ട്യം, 9.30ന് ​കൈ​കൊ​ട്ടി​ക്ക​ളി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍.

ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന മു​ഴു​വ​ന്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​കുംവി​ധം ഭ​ക്ത​ജ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളാ​ല്‍ ത​യാ​റാ​ക്കി​യ മ​ഹാ​പ്ര​സാ​ദ​ഊ​ട്ടി​ന് 501 പ​റ അ​രി​യു​ടെ വി​ഭ​വ​ങ്ങ​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. 151 കി​ലോ ശ​ര്‍​ക്ക​ര​യു​ടെ പ്ര​സാ​ദ​വി​ത​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും. ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ര്‍​ത്തി​യാ​യ​താ​യി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.