മദ്യവില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച് യുവാവിനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
1575172
Saturday, July 12, 2025 7:29 AM IST
ചങ്ങനാശേരി: അനധികൃത മദ്യ വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ചു യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാൾ അറസ്റ്റില്‍. കുമരകം വിലാവില്‍ ബിനു (47) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി മദ്യവും മറ്റും അനധികൃതമായി വിൽക്കുന്ന വിവരം എക്സൈസുകാരെ അറിയിച്ചുവെന്ന വിരോധത്തില്‍ ഇയാള്‍ പരാതിക്കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കമ്പിവടിക്ക് അടിച്ചുവെന്നാണ് കേസ്.
കൈക്കു ഗുരുതരമായി പരിക്കേറ്റ പരാതിക്കാരൻ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 27നാണ് കേസിന് ആസ്പദമായ സംഭവം.