മുട്ടുചിറ റീജൺ എയ്ഞ്ചല്‍സ് മീറ്റ് ഇന്ന്
1575161
Saturday, July 12, 2025 7:20 AM IST
മുട്ടുചിറ: ചെറുപുഷ്പ മിഷന്‍ലീഗ് മുട്ടുചിറ റീജണിലെ ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയ കുട്ടികളുടെ സംഗമം - എയ്ഞ്ചല്‍ മീറ്റ് ഇന്ന് മുട്ടുചിറ റൂഹാദ്ക്കുദിശാ ഫൊറോന പള്ളിയില്‍ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്, 9.30ന് വിശുദ്ധ കുര്‍ബാന - മുട്ടുചിറ മേഖലാ ഡയറക്ടര്‍ ഫാ. ആന്റണി ഞരളക്കാട്ട് കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് സെന്റ് അല്‍ഫോന്‍സ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ മുട്ടുചിറ ഫൊറോന വികാരി ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കോതനല്ലൂര്‍ കന്തീശങ്ങള്‍ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ എന്നിവര്‍ സന്ദേശം നല്‍കും.
മുട്ടുചിറ, കടുത്തുരുത്തി, കോതനല്ലൂര്‍ ഫൊറോനകളിലെ 22 പള്ളികളില്‍ നിന്നുള്ള കുട്ടികള്‍ സംഗമത്തില്‍ പങ്കെടുക്കും. കടുത്തുരുത്തി മേഖലാ ഡയറക്ടര്‍ ഫാ. ജോണ്‍ നടുത്തടം, കോതനല്ലൂര്‍ മേഖലാ ഡയറക്ടര്‍ ഫാ. റ്റോം മാമലശേരില്‍,
ഭാരവാഹികളായ സിജോ സ്കറിയ ചേമ്പാലയില്‍, അബീഷ് കുര്യന് വടകരക്കാലായില്‍, ബോബന് ജോസഫ് കാറുകുളത്തേല്, ഷാജന് വളച്ചതിനകത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.