ഏറ്റുമാനൂര്‍ മിനി സിവില്‍ സ്റ്റേഷൻ നിര്‍മാണോദ്ഘാടനം ഇന്ന്
1575150
Saturday, July 12, 2025 7:08 AM IST
കോട്ടയം: ഏറ്റുമാനൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനു സമീപമുള്ള നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.