കാന്‍സര്‍ സുരക്ഷ ബോധവത്കരണം
1575157
Saturday, July 12, 2025 7:20 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അധ്യക്ഷത വഹിച്ചു.
കെഎസ്എസ്എസ് പിആര്‍ഒ സിജോ തോമസ്, കോഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസിന് കെയര്‍ ആന്‍ഡ് സേഫ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഡോ. റോണി ഗില്‍ബര്‍ട്ട്, സോണല്‍ മാനേജര്‍ അജീഷ് കുര്യന് എന്നിവര്‍ നേതൃത്വം നല്കി.