ആശാഭവനില്‍ "ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി
1575170
Saturday, July 12, 2025 7:29 AM IST
ഇത്തിത്താനം: ആശാഭവന് സ്പെഷല്‍ സ്കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. വാഴപ്പള്ളി പഞ്ചായത്തും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും വാഴപ്പള്ളി കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആശാഭവന് ഡയറക്ടര്‍ ഫാ. സോണി മുണ്ടുനടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി, കൃഷി ഓഫീസര്‍ ബോണി സിറിയക്, സിസ്റ്റര്‍ ജൂലിയറ്റ്, സിസ്റ്റര്‍ റോജി, ജിജി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.