ച​ങ്ങ​നാ​ശേ​രി: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന എ​ക്‌​സൈ​സി​നെ അ​റി​യി​ച്ചെന്ന് ആരോപിച്ച്്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍. കു​മ​ര​കം വി​ലാ​വി​ല്‍ വീ​ട്ടി​ല്‍ ബി​നു (47) എ​ന്ന​യാ​ളെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി മ​ദ്യവി​ല്പ​ന​യും മ​റ്റും ന​ട​ത്തു​ന്ന വി​വ​രം എ​ക്‌​സൈ​സു​കാ​രെ അ​റി​യി​ച്ചെന്നു പറഞ്ഞ്‍ ഇ​യാ​ള്‍ പ​രാ​തി​ക്കാ​ര​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി ക​മ്പി​വ​ടിക്ക്അ​ടി​ച്ചെന്നാ​ണ് കേ​സ്. കൈ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​രാ​തി​ക്കാ​ര​ൻ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ 27നാ​ണ് കേ​സി​നാസ്പ​ദ​മാ​യ സം​ഭ​വം.