പള്ളാത്തുരുത്തി പാലത്തിന്റെ ആര്‍ച്ച് കോണ്‍ക്രീറ്റിംഗ് ഇന്ന്
1575168
Saturday, July 12, 2025 7:29 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പുതിയ പള്ളാത്തുരുത്തി പാലത്തിന്റെ ആര്‍ച്ച് കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ ഇന്നു രാവിലെ 10ന് ആരംഭിക്കും. എസി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഏറ്റവും നീളംകൂടിയ ഈ പാലത്തിന് 600 മീറ്റര്‍ നീളമാണുള്ളത്. പാലത്തില്‍ 10.50 മീറ്റര്‍ വീതിയില്‍ ടാറിംഗും ഒരു വശത്ത് നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്.
പാലത്തിന്റെ ആര്ച്ച്മാതൃകയിലുള്ള സ്പാന്‍ മൂന്നു ഘട്ടങ്ങളായാണ് നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മാണമാണ് ഇന്നു നടക്കുന്നത്. എസി റോഡ് നവീകരണത്തിന്റെ ഭാഗമായി നാലു വലിയ പാലങ്ങളുടെയും 14 ചെറിയ പാലങ്ങളുടെയും അഞ്ചു ഫ്ളൈ ഓവറുകളുടെയും മൂന്നു കോസ്വേകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്.
നിര്‍മാണ പ്രവൃത്തികളോടനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ നാളെ രാവിലെ ആറുവരെ എസി റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.