തെങ്ങുകൃഷി വ്യാപനത്തിന് സഹായപദ്ധതി
1575179
Sunday, July 13, 2025 2:47 AM IST
കോട്ടയം: തെങ്ങുകൃഷിക്ക് നാളികേര വികസന ബോര്‍ഡിന്റെ പ്രോത്സാഹന പദ്ധതി. തെങ്ങിന് തൈകള്‍ തയാറാക്കി വില്‍ക്കുന്ന നഴ്സറികള്‍, നാളികേര കര്‍ഷകര്‍, തെങ്ങുകയറ്റക്കാര് എന്നിവര്‍ക്കാണ് സഹായം.
ഇപ്പോഴുള്ള തെങ്ങുകളില്‍ 40 ശതമാനവും ഉത്പാദന ക്ഷമത കുറഞ്ഞതും കാലപ്പഴക്കം ചെന്നതും കേടുള്ളതുമാണ്. തെങ്ങുകയറാന്‍ ഉദ്ദേശിക്കുന്ന ഒരു ഗ്രൂപ്പിന് തെങ്ങുകയറ്റ യന്ത്രം വാങ്ങാന്‍ 2.5 ലക്ഷം രൂപയും തെങ്ങ് കയറാന്‍ മൂന്നു ദിവസത്തെ പരിശീലനവും നല്‍കും.
തെങ്ങു കയറാന്‍ രണ്ടരലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കുറഞ്ഞത് കാല് ലക്ഷം തെങ്ങിന്‍തൈകള്‍ തയാക്കുന്ന പൊതുമേഖലാ നഴ്സറികള്‍ക്ക് ഒരു തൈയ്ക്ക് 90 രൂപ വീതം സബ്സിഡി നല്‍കും.
സ്വകാര്യ നഴ്സറികളില്‍ ഒരു തൈയ്ക്ക് 45 രൂപ നല്‍കും. ഒരു ഹെക്ടറില്‍ പൂര്‍ണമായി തെങ്ങുകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 3.60 ലക്ഷം രൂപയാണ് സബ്സിഡി. പരമാവധി രണ്ടു ഹെക്ടറില്‍ ഈ സഹായം ലഭിക്കും. രണ്ടു ഗഡുവായാണ് ഈ തുക നല്‍കുക. ഒരു ഗ്രാമമോ പ്രദേശമോ ഒന്നാകെ തെങ്ങുകൃഷിയിലേക്ക് വന്നാല്‍ ആ ക്ലസ്റ്ററിനും തുക അനുവദിക്കും.