ഭൈമി വിജയന് തലയാഴം കണ്ണീരോടെ വിടയേകി
1575163
Saturday, July 12, 2025 7:20 AM IST
തലയാഴം: കഴിഞ്ഞ ദിവസം അന്തരിച്ച തലയാഴം മുൻ പഞ്ചായത്ത് പ്രസിഡന്റും 11-ാംവാർഡ് മെംബറുമായിരുന്ന ഭൈമി വിജയന് തലയാഴം ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഇന്നലെ രാവിലെ 11ന് വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാരംനടന്നത്.രണ്ടുതവണ ജനപ്രതിനിധിയായ ഭൈമി വിജയൻ ഒരു വർഷക്കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
നിസ്വാർഥമായി ജനസേവനം നടത്തിയിരുന്ന ഭൈമിവിജയൻ സ്ത്രീശക്തീകരണത്തിനായി യത്നിച്ചിരുന്നു. ദീർഘകാലം ധീവര മഹിളാസഭ സംസ്ഥാന പ്രസിഡന്റായിരുന്ന ഭൈമി സാമുദായിക പ്രവർത്തനങ്ങളിലും സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുമായി ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയിരുന്നത്.