ക​ടു​ത്തു​രു​ത്തി: ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​ദ്യ​ത്തെ ഈ​ശോ​സ​ഭാ ര​ക്ത​സാ​ക്ഷി​യാ​യ ഫാ.​ ജ​യിം​സ് കോ​ട്ടാ​യി​ല്‍ എ​സ്‌​ജെ​യു​ടെ 58-ാം ര​ക്ത​സാ​ക്ഷി​ത്വ വാ​ര്‍​ഷി​കം 16ന് ​മാ​തൃ ഇ​ട​വ​ക​യാ​യ തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍ ദ് ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍ ആ​ച​രി​ക്കും. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഒ​പ്പീ​സും നടക്കും. വി​കാ​രി ഫാ.​ അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല​യി​ല്‍, ഫാ.​ റെ​ജി പൈ​മ​റ്റം സി​എം​എ​ഫ് എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​ക്കര്‍​മ​ങ്ങ​ള്‍ ന​ട​ക്കും.

ഫാ.​കോ​ട്ടാ​യി​ല്‍ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച റാ​ഞ്ചി ന​വാ​ട്ടാ​ട് ഇ​ട​വ​ക​യി​ലും 16ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ.​സു​നി​ല്‍ ടോ​പ്പയും ഫാ.​ ടോ​മി അ​ഞ്ചു​പ​ങ്കി​ലും കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.