കൂണ് ഗ്രാമം പദ്ധതിയില്‍ ചങ്ങനാശേരി നിയോജകമണ്ഡലവും
1575166
Saturday, July 12, 2025 7:20 AM IST
ചങ്ങനാശേരി: കൂണ്‍ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി ചങ്ങനാശേരി നിയോജകമണ്ഡലത്തെ തെരഞ്ഞെടുത്തതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.
പോഷക ഗുണമുള്ള കൂണിന്റെ ഉത്പാദന വര്‍ധനയും മൂല്യവര്‍ധനയും ലക്ഷ്യമാക്കി കൃഷിവകുപ്പ് നടത്തിവരുന്ന പദ്ധതിയാണ് കൂണ് ഗ്രാമം പദ്ധതി.
കൂണ് ഗ്രാമം പദ്ധതിക്ക് 30.25 ലക്ഷം രൂപയുടെ ധനസഹായമാണ് ലഭിക്കുന്നത്. 100 ചെറുകിട കൂണ് ഉത്പാദന യൂണിറ്റുകള്‍, രണ്ട് വന്‍കിട ഉത്പാദന യൂണിറ്റുകള്‍, ഒരു വിത്തുത്പാദന യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റുകള്‍, രണ്ടു പാക്ക് ഹൗസുകള്‍, മൂന്നുസംസ്കരണ യൂണിറ്റുകള്‍, 100 കര്‍ഷകര്‍ക്കുള്ള പരിശീലനം എന്നിവ ഉള്‍പ്പെട്ടതാണ് കൂണ് ഗ്രാമം പദ്ധതി.
കൂണ്‍കൃഷി പദ്ധതി ഗുണകരമാകും
കൂണ്‍കൃഷി പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൂടുതൽ കർഷകരെ കൂണ് കൃഷിയിലേക്ക് ആകർഷിക്കാൻ കഴിയും. ഉത്പാദനം കൂട്ടി പോഷകഗുണമുള്ള കൂൺ വിപണിയിലെത്തിക്കാനും കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകാനും സാധിക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ