ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ
1575158
Saturday, July 12, 2025 7:20 AM IST
അതിരമ്പുഴ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയം വെസ്റ്റ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസർ കെ.വി. ബിജു ഉദ്ഘാടനം നിർവഹിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മിസ്ട്രസ് റോഷ്നി കെ. ജേക്കബ്, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ്, ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണർ സിസ്റ്റർ പ്രകാശ്, ജോബി മാത്യു, റോജി സി.സി. എന്നിവർ പ്രസംഗിച്ചു.
ജില്ലാ ട്രെയിനിംഗ് കമ്മീഷണർ റോയി പി. ജോർജ് കുട്ടികൾക്കു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗവും യുവജനങ്ങളും എന്ന വിഷയത്തിൽ ഏറ്റുമാനൂർ സിവിൽ എക്സൈസ് ഓഫീസർ പ്രിയ വി.വി. ക്ലാസ് നയിച്ചു.
പ്രീതി ജോൺ, മെറിൻ ജെ. എഴുകാട്, ജോയൽ ജോൺ, റെനു ജോസഫ് എന്നിവർ നേതൃത്വം നൽകി. കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി മുന്നൂറോളം കുട്ടികൾ പങ്കെടുത്തു.