വൈക്കത്ത് ഓട്ടിസം സെന്ററിനായി ശിലാസ്ഥാപനം നടത്തി
1533242
Saturday, March 15, 2025 7:13 AM IST
വൈക്കം: വൈക്കം താലൂക്കിലെ ഭിന്നശേഷി കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനുമായി തലയോലപ്പറമ്പിൽ ഓട്ടിസം സെന്റർ ഒരുക്കാൻ കരിപ്പാടം ആർ.ബി. കെയർ ഫൗണ്ടേഷൻ. ഓട്ടിസം സെന്ററിനായി കരിപ്പാടം ആർ.ബി. കെയർ ഫൗണ്ടേഷനാണ് കെട്ടിടം നിർമിച്ചു നൽകുന്നത്. തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ബിആർസി വക സ്ഥലത്ത് 50 ലക്ഷം രൂപ വിനിയോഗിച്ച് 2500 സ്ക്വയർ മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്.
ഓട്ടിസം സെന്ററിന്റെ ശിലാസ്ഥാപനം ഗ്രൂപ്പ് ചെയർമാൻ പി.കെ.രാജു പുല്ലുവേലിൽ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. സുനിമോൾ, ബിആർസി ഓഫീസർ സുജ വാസുദേവൻ, പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, പഞ്ചായത്തംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.