വെള്ളൂരിൽ തീപിടിത്തം: റബർത്തോട്ടം കത്തിനശിച്ചു
1515115
Monday, February 17, 2025 6:30 AM IST
പാമ്പാടി: വെള്ളൂർ സെൻട്രൽ എൽപിഎസിനു സമീപം തീപിടിത്തം. ഇന്നലെ ഉച്ചയോടെ സ്കൂളിനു സമീപമുള റബർത്തോട്ടത്തിൽ തീ പടരുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.
തുടർന്ന് പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ റബർത്തോട്ടം പൂർണമായും കത്തിനശിച്ചു.