ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു
1513805
Thursday, February 13, 2025 8:12 AM IST
കോട്ടയം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ തീപിടിച്ചു കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്കു 12.30നു കോട്ടയം തിരുനക്കര ക്ഷേത്രത്തിനു പിന്നിൽ കുട്ടികളുടെ ലൈബ്രറിക്കു സമീപത്തായിട്ടാണ് സംഭവം.
കാണക്കാരി സ്വദേശി പാമ്പയ്ക്കല്‍ വിജീഷിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഡ്യൂറോ സ്കൂട്ടറാണ് കത്തിനശിച്ചത്. യാത്രക്കിടെ സ്കൂട്ടറില്‍ നിന്നു പുക ഉയരുന്നതു കണ്ട യാത്രക്കാരന് സ്കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഏതാനും നിമിഷത്തിനുള്ളില്‍ തീ ആളിപ്പടര്‍ന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും സ്കൂട്ടര്‍ പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല.