പുരസ്കാരം സമ്മാനിച്ചു
1508382
Saturday, January 25, 2025 6:51 AM IST
വൈക്കം:നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദിപ് മാളവികയ്ക്ക് സമ്മാനിച്ചു.
വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖമെന്ന നാടകത്തിലെ അഭിനയവും 45 വർഷമായി നാടക വേദിയ്ക്ക് നൽകിയ സമഗ്ര സംഭാവനയും പരിഗണിച്ചാണ് പ്രദീപ് മാളവികയ്ക്ക് അവാർഡ് നൽകിയത്. പ്രദീപ് മാളവികയ്ക്ക് കവിയും എഴുത്തുകാരനുമായ ശ്രീകുമാരൻതമ്പി പുരസ്കാരം സമ്മാനിച്ചു.