മാറിയിടം തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളി പ്ലാറ്റിനം ജൂബിലിസമ്മേളനം ഹൃദ്യമായി
1508145
Friday, January 24, 2025 11:37 PM IST
മാറിയിടം: ഒരു വർഷം നീണ്ടുനിന്ന മാറിയിടം തിരുഹൃദയ ക്നാനായ കത്തോലിക്ക പള്ളി പ്ലാറ്റിനം ജൂബിലി സമാപിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് 2024 മാര്‍ച്ച് 19നാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.
കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. കിടങ്ങൂര്‍ ഫൊറോനയിലെ വൈദികരും ഇടവകയില്‍നിന്നുള്ള വൈദികരും സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി യോഗം ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എ, സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം, ഫാ. ജോസ് നെടുങ്ങാട്ട്, ഫാ. തോമസ് കീന്തനാനിക്കല്‍, ഫാ. ജോസഫ് മുളഞ്ഞനാല്, ഫാ. ജിബിന്‍ കീച്ചേരില്‍, ബിന്‍സി സാവിയോ വടാന, ലൂസി ജോര്‍ജ് ഈഴപ്പേരൂര് എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സുജി പുല്ലുകാട്ട് കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് കലാസന്ധ്യയും ഉണ്ടായിരുന്നു.
ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് പരിയാരമംഗലം കുരിശുപള്ളിയില്‍ ലദീഞ്ഞ്, 7.15ന് കുമ്മണ്ണൂര്‍ കുരിശുപള്ളിയില്‍ ലദീഞ്ഞ്. രാത്രി ഒന്‍പതിന് സന്ദേശം - ഫാ. മാത്യു കന്നുവെട്ടിയേല്‍. 26നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. 9.45നു തിരുനാള്‍ റാസ. ഫാ. ജിനു ജേക്കബ് മാന്തിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 12.30ന് പ്രദക്ഷിണം. രാത്രി ഏഴിന് ഡ്രീം നൈറ്റ് മെഗാ ഷോ - ഡാന്‍സ് മ്യൂസിക് (ലോഗോ ബീറ്റ്സ്, തൊടുപുഴ).