കിളി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ
1485677
Monday, December 9, 2024 7:15 AM IST
കോട്ടയം: കിളികളുടെ ശല്യം രൂക്ഷമായതായി പരാതി. പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും പച്ചക്കറി, പപ്പായ, വാഴ, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കിളികളുടെ ശല്യത്തില്‍ പൊറുതിമുട്ടുകയാണ്.
ശീതകാലം പച്ചക്കറി കൃഷിയുടെ ഭാഗമായി അരയേക്കറില്‍ നട്ട പച്ചക്കറി തൈകളുടെ കുമ്പുകള്‍ മുഴുവന്‍ കൂട്ടമായി എത്തുന്ന കിളികള്‍ തിന്നുനശിപ്പിച്ചു. പഴവര്ഗങ്ങള്ളായ പപ്പായ, വാഴ, പേരയ്ക്ക, റംബൂട്ടാന് തുടങ്ങിയവ പാകമായി കഴിയുമ്പോള്‍ തന്നെ കിളികള്‍ ഭക്ഷണമാക്കുകയാണ്. കൂട്ടമായി എത്തുന്ന നിമിഷ നേരത്തിനുള്ളില്‍ ഫലവര്‍ഗങ്ങള്‍ തിന്നുനശിപ്പിക്കും.
കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങള്‍ വര്‍ധിച്ചതോടെ പുല്ലുകള്‍ക്കിടയില്‍ പതിയിരിക്കാന്‍ ഇവയ്ക്ക് സാധിച്ചതോടെ പക്ഷികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. ഇതോടെ കൃഷിചെയ്യുന്ന സ്ഥലങ്ങളിലേക്ക് ഇവ കൂട്ടമായി എത്താന്‍ തുടങ്ങി. കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങള്‍ വൃത്തിയാക്കിയാല്‍ കിളികളുടെ എണ്ണത്തില്‍ കുറവു വരുമെന്ന് കര്‍ഷകര്‍ പറയുന്നു.