കു​മ​ര​കം: ശ്രീ​നാ​രാ​യ​ണ ഗു​രു സ്മ​ര​ണ​യി​ല്‍ വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ കു​മ​ര​കം സ്വ​ദേ​ശി​യും. സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി​യാ​ണ് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ലെ​ത്തി​യ സ​ന്യാ​സ സം​ഘ​ത്തി​ലെ കു​മ​ര​കം സ്വ​ദേ​ശി.

ശി​വ​ഗി​രി മ​ഠ​ത്തി​ൽ ചേ​ർ​ന്ന് സ​ന്യാ​സം സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് അ​ജി​ത്ത് കെ. ​കൈ​ലാ​സ​ൻ എ​ന്നാ​യി​രു​ന്നു സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി പേ​ര്. നി​ല​വി​ൽ ശി​വ​ഗി​രി മ​ഠം ഗു​രു​ധ​ർ​മ പ്ര​ച​ര​ണ സ​ഭ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി കു​മ​ര​കം ശ്രീ ​കു​മാ​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2003-2004 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ചീ​പ്പു​ങ്ക​ൽ (മ​ഞ്ചാ​ടി​ക്ക​രി) കി​ഴ​ക്കേ​അ​ടി​യാ​ട്ട് വീ​ട്ടി​ൽ കൈ​ലാ​സ​ൻ-​നി​ർ​മ്മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.