പമ്പാ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
1484323
Wednesday, December 4, 2024 5:31 AM IST
കണമല: കയത്തിൽ മുങ്ങി മരിച്ച നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെയോടെ തുലാപ്പള്ളി വട്ടപ്പാറ ഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
45 വയസോളം പ്രായം കണക്കാക്കുന്നെന്നും അയ്യപ്പഭക്തന്റേതായ ലക്ഷണങ്ങൾ ഇല്ലെന്നും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചെന്നും പോലീസ് പറഞ്ഞു.