മാന്തുരുത്തിയിൽ അപകടം
1483897
Monday, December 2, 2024 7:36 AM IST
പാമ്പാടി: മാന്തുരുത്തിയിൽ നിയന്ത്രണം വിട്ട മിനിലോറി കുരിശുംതൊട്ടിയിലേക്ക് തെന്നിമാറി അപകടം. ഇന്നലെ വൈകുന്നേരം 7.30ന് ആയിരുന്നു അപകടം.
കറുകച്ചാലിൽനിന്നു പൊൻകുന്നത്തേക്ക് പോയ തമിഴ്നാട് രജിസ്ട്രഷനിലുള്ള മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മഴയിൽ റോഡിലെ വഴുക്കലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.