പഴയിടത്ത് അപകടം പതിവായി
1483791
Monday, December 2, 2024 5:41 AM IST
പഴയിടം: പുനലൂർ - പൊൻകുന്നം ഹൈവേയിൽ ചെറുവള്ളി - പഴയിടം കോസ്വേക്ക് സമീപം അപകടം പതിവായി. ഇന്നലെ ഉച്ചയ്ക്ക് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
ഈ പ്രദേശത്തെ അനധികൃത പാർക്കിംഗ് അപകടത്തിന് കാരണമാകുന്നുണ്ട്. ഹൈവേയുടെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നതിനിടെ കോസ്വേ വഴി വരുന്ന വാഹനങ്ങൾ കയറ്റം കയറിയെത്തുമ്പോഴാണ് അപകടസാധ്യത കൂടുതൽ.
അനധികൃത പാർക്കിംഗ് ഒഴിവാക്കിയില്ലെങ്കിൽ വഴിയാത്രക്കാർക്കും ഭീഷണിയാണ്. ടിപ്പർ ലോറികളും പതിവായി ഓടുന്ന മേഖലയാണിത്.