നഗരത്തിൽ തിയറ്ററിനു സമീപത്ത് മതിൽ ഇടിഞ്ഞുവീണ് കാറുകൾ തകർന്നു
1483804
Monday, December 2, 2024 5:54 AM IST
കോട്ടയം: നഗരത്തിൽ മതിൽ ഇടിഞ്ഞതിനെത്തുടർന്ന് കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞുവീണ് മൂന്നു കാറുകൾ തകർന്നു. ആനന്ദ് തിയറ്ററിനു സമീപത്തെ മതിലാണ് ഇടിഞ്ഞുവീണത്. മതിൽക്കെട്ടിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡും മതിലിനൊപ്പം നിലംപൊത്തി.
തിയറ്ററിൽ ഫസ്റ്റ് ഷോ കാണാനെത്തിയവരുടെ കാറുകൾക്ക് മുകളിലേക്കാണ് പരസ്യബോർഡ് വീണത്. അഗ്നിശമനസേന സ്ഥലത്തെത്തി ജെസിബിയുടെ സഹായത്തോടെ മണ്ണും പരസ്യബോർഡും നീക്കം ചെയ്തു.