ആത്മീയ ഉണർവിന് ബൈബിൾ പാരായണം അനിവാര്യം: മോൺ. മാത്യു ചങ്ങങ്കരി
1483892
Monday, December 2, 2024 7:35 AM IST
ചങ്ങനാശേരി: ലോകം തകർച്ചയിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോകുമ്പോൾ പ്രത്യാശയും ആത്മീയഉണർവും നിലനിർത്താൻ അനുദിന ബൈബിൾ വായന അത്യാവശ്യമാണെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി.
ആഗോള സഭയോടു ചേർന്ന് ഈശോയുടെ തിരുപ്പിറവിയുടെ 2025 ജൂബിലിവർഷ ആഘോഷ ഭാഗമായാണ് അഖണ്ഡ സമ്പൂർണ ബൈബിൾ പാരായണം നടത്തുന്നതെന്നും അതിൽ എല്ലാ വിശ്വാസികളും പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കത്തീഡ്രൽ പള്ളിയിൽ ഇന്നലെയാരംഭിച്ച അഖണ്ഡ ബൈബിൾ പാരായണ മാസാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ. മാത്യു ചങ്ങങ്കരി.
ബൈബിൾ അപ്പൊസ്തലേറ്റ്-കുടുംബക്കൂട്ടായ്മ അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഫൊറോനാ ഡയറക്ടർ ഫാ. നിഖിൽ അറയ്ക്കത്തറ, ഫാ. ലിപിൻ തുണ്ടുകളം, ഫാ. ജെറിൻ കാവനാട്ട്, കുടുംബ കൂട്ടായ്മ ജനറൽ കൺവീനർ ജോബി തൂമ്പുകൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോണി കണ്ടങ്കരി, കുടുംബ കൂട്ടായ്മ ആനിമേറ്റർ സിസ്റ്റർ ചെറുപുഷ്പം എസ്എബിഎസ്, മദർ സൂസൻ റോസ് സിഎംസി എന്നിവർ നേതൃത്വം നൽകി.