എസ്ബി കോളജില്‍ മെഷീന് ലേണിംഗില്‍ ദേശീയ ശില്പശാല
1483893
Monday, December 2, 2024 7:36 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കോളജ് ഡെവലപ്മെന്റ് കൗണ്‍സിലും ചേര്‍ന്ന് എക്സ്പ്ലോറിംഗ് മെഷീന് ലേണിംഗ് ആന്‍ഡ് ഡീപ് ലേണിംഗ് എന്ന വിഷയത്തില്‍ പഞ്ചദിന ദേശീയ ശില്പശാല നാളെ മുതല്‍ ഏഴുവരെ നടത്തും. നാളെ രാവിലെ പത്തിന് അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിക്കും. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രഫസര്‍ ഡോ. വിനു വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. റ്റെഡി കാഞ്ഞൂപറമ്പില്‍, വകുപ്പ് മേധാവി ഡോ. ആന്റണി മാത്യൂസ്, കണ്‍വീനര്‍ ദിവ്യ പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ഡോ. ശൈലേഷ് ശിവന് (കുസാറ്റ്, കൊച്ചി), ഡോ. ടോണി തോമസ് (കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി), ഡോ. രമേശ് വെങ്കടാചലം പളനി (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് തമിഴ്നാട്), ഡോ. ബിന്ദു കൃഷ്ണന് (ഐബിഎം, തിരുവനന്തപുരം), ഡോ. സുരേഷ് കുമാര്‍ (കോളജ് ഓഫ് എന്‍ജിനിയറിംഗ് പുന്നപ്ര), സന്തോഷ് കുമാര്‍ (എസ്എച്ച് കോളജ് തേവര), നീതു എ.എസ്. (ബിറ്റ്സ്, പിലാനി, രാജസ്ഥാന്) ജഫ്സീര്‍ കെ.ടി. (കുസാറ്റ്, കൊച്ചി) എന്നിവര്‍ ശില്പശാല നയിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 94469 83677, 94465 41826.