ഊ​​രാ​​ളു​​ങ്ക​​ല്‍ സൊ​​സൈ​​റ്റി​​യെ കൊണ്ടുവന്ന് ആ​​കാ​​ശ​​പാ​​ത ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ശ്ര​​മം: തി​​രു​​വ​​ഞ്ചൂ​​ര്‍

കോ​​ട്ട​​യം: ഊ​​രാ​​ളു​​ങ്ക​​ല്‍ സൊ​​സൈ​​റ്റി​​ക്ക് നി​​ര്‍മാ​​ണം ​​കൊ​​ടു​​ക്കാ​​ന്‍ നാ​​ടി​​ന്‍റെ മു​​ഖ​​മാ​​വേ​​ണ്ട ആ​​കാ​​ശ​​പാ​​ത ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ശ്ര​​മ​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍എ. പ​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് ആ​​ദ്യം പ​​ണി മു​​ട​​ങ്ങി​​യ​​ത്. ഇ​​പ്പോ​​ഴു​​ന്ന​​യി​​ക്കു​​ന്ന സ്ഥ​​ല​​ത്തി​​ന്‍റെ വി​​ഷ​​യം ഇ​​തു​​വ​​രെ ത​​ന്നെ അ​​റി​​യി​​ച്ചി​​ട്ടി​​ല്ലെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

നാ​​റ്റ്പാ​​ക്കി​​ന്‍റെ പ​​ഠ​​ന​​റി​​പ്പോ​​ര്‍ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​കാ​​ശ​​പ്പാ​​ത നി​​ര്‍മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. പ​​ദ്ധ​​തി സു​​ഗ​​മ​​മാ​​യി മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​യ കി​​റ്റ്കോ തു​​ട​​ര​​ണ​​മെ​​ന്നു മ​​ന്ത്രി​​മാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​ണ്. മ​​ന്ത്രി​​ത​​ല ച​​ര്‍ച്ച​​ക​​ള്‍ക്കു പി​​ന്നാ​​ലെ ചേ​​ര്‍ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ത​​ല യോ​​ഗ​​മാ​​ണ് കി​​റ്റ്കോ തു​​ട​​ര​​ണ​​മോ അ​​തോ ഊ​​രാ​​ളു​​ങ്ക​​ല്‍പോ​​ലു​​ള്ള സൊ​​സൈ​​റ്റി​​ക​​ള്‍ വേ​​ണ​​മോ​​യെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്.

പ​​ണം അ​​നു​​വ​​ദി​​ച്ച് ഏ​​ജ​​ന്‍സി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ പ​​ദ്ധ​​തി​​യാ​​ണ് പാ​​തി​​വ​​ഴി​​യി​​ല്‍ ഇ​​ല്ലാ​​താ​​യ​​ത്. പ​​ണം കൊ​​ടു​​ത്താ​​ല്‍ എ​​ട്ടു​​മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ പൂ​​ര്‍ത്തി​​യാ​​ക്കു​​മെ​​ന്ന് കി​​റ്റ്കോ അ​​റി​​യി​​ച്ചി​​രു​​ന്നു. ഒ​​മ്പ​​തു വ​​ര്‍ഷ​​മാ​​യി പെ​​യി​​ന്‍റു​​പോ​​ലും ചെ​​യ്യാ​​തെ മ​​ഴ​​യും വെ​​യി​​ലു​​മേ​​റ്റു കി​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് തൂ​​ണു​​ക​​ള്‍ തു​​രു​​മ്പി​​ക്കു​​ന്ന​​ത്. 2022ല്‍ ​​പ​​ദ്ധ​​തി പൂ​​ര്‍ത്തീ​​ക​​ര​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ തു​​ക ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍നി​​ന്ന് അ​​നു​​വ​​ദി​​ക്കാ​​മോ​​യെ​​ന്നു ചോ​​ദി​​ച്ച് ക​​ള​​ക്‌​​ട​​ര്‍ ക​​ത്ത​​യ​​ച്ചി​​രു​​ന്നു. അ​​നു​​വ​​ദി​​ക്കാ​​മെ​​ന്ന​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. അ​​ന്നൊ​​ന്നും സ്ഥ​​ല, സാ​​ങ്കേ​​തി​​ക പ്ര​​ശ്നം പ​​റ​​ഞ്ഞി​​ല്ല.

ഏ​​റ്റ​​വു​​മൊ​​ടു​​വി​​ല്‍ ക​​ഴി​​ഞ്ഞ ഏ​​പ്രി​​ലി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്കു ക​​ത്ത​​യ​​ച്ചു. എ​​ന്നാ​​ല്‍, ഈ ​​ഫ​​യ​​ല്‍ പ​​ദ്ധ​​തി​​യു​​മാ​​യി യാ​​തൊ​​രു ബ​​ന്ധ​​വു​​മി​​ല്ലാ​​ത്ത ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മ​​ന്ത്രി​​ക്കാ​​ണു ന​​ല്‍കി​​യ​​ത്. ഇ​​പ്പോ​​ള്‍ ചി​​ല​​ര്‍ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് വെ​​ല്ലു​​വി​​ളി​​ക്കു​​ക​​യാ​​ണ്. ആ​​ക്രാ​​ന്തം​​കൊ​​ണ്ടാ​​ണ് വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന​​ത്. താ​​ന്‍ ആ​​രെ​​യും വെ​​ല്ലു​​വി​​ളി​​ക്കാ​​നി​​ല്ലെ​​ന്നും ഈ​​ര​​യി​​ല്‍ക്ക​​ട​​വ് ബൈ​​പാ​​സ് റോ​​ഡിനും ഇ​​തേ​​ ത​​ട​​സം ഉ​​ന്ന​​യി​​ച്ചി​​രു​​ന്നെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ ‍ പ​​റ​​ഞ്ഞു.

ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍മാ​​ന്‍ ഫി​​ല്‍സ​​ണ്‍ മാ​​ത്യു ജോ​​ണ്‍, കോ​​ണ്‍ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ സി​​ബി ജോ​​ണ്‍, എ​​ന്‍. ജ​​യ​​ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.