ഭരണഘടനാ ദിനാചരണവും അവാര്‍ഡ് വിതരണവും
1483811
Monday, December 2, 2024 6:04 AM IST
മരങ്ങാട്ടുപിള്ളി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചരണവും വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തി. പാലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജ് കെ.പി. പ്രദീപ് ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടത്തി.
ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കിയില്‍, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. മാത്യു,
ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണസമിതിയംഗം സില്‍ബി ജെയ്സണ്‍, സെക്രട്ടറി ജോജിന്‍ മാത്യു, പ്രഫ. കെ. പി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.