ശാന്തിദൂത് - ഫ്ലാഷ് മോബ്
1483793
Monday, December 2, 2024 5:41 AM IST
കാഞ്ഞിരപ്പള്ളി: ക്രിസ്മസിന്റെ വരവറിയിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്മസ് ആഘോഷമായ ശാന്തിദൂത് - 2k24 ന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ഏഴുപതോളം യുവജനങ്ങൾ ഫ്ലാഷ് മോബ് നടത്തിയത്. 22, 23 തീയതികളിലായാണ് ശാന്തിദൂത് നടക്കുന്നത്. 1986 മുതൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ എസ്എംവൈഎം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ശാന്തിദൂത് സംഘടിപ്പിച്ച് വരുന്നു.
സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. തോമസുകുട്ടി ആലപ്പാട്ട്കുന്നേൽ, അനിമേറ്റർ സിസ്റ്റർ വിനീത എസ്എംസി, എസ്എംവൈഎം ഭാരവാഹികളായ റോൺ ആന്റണി സെബാസ്റ്റ്യൻ, സ്നേഹ സൂസൺ ഡൊമിനിക്, ജോജി ജോസ്, ലിബിമോൾ ഏബ്രഹാം, കൃപ മരിയ ഡൊമിനിക് തുടങ്ങിയവർ ഫ്ലാഷ് മോബിന് നേതൃത്വം നൽകി.